മെഗാ മെഡിക്കൽക്യാമ്പും ബോധവത്കരണ ക്ലാസും

Tuesday 21 March 2023 12:05 AM IST
ബാലുശ്ശേരി കിനാലൂരിൽ അതിഥി തൊഴിലാളികൾക്ക് ബോധവല്ക്കരണ ക്ലാസ്സ് നടത്തുന്നു

ബാലുശ്ശേരി: കിനാലൂർ എസ്റ്റേറ്റിൽ സ്ഥിതിചെയ്യുന്ന കെ.എസ്.ഐ.ഡി.സിയിലെ അതിഥി തൊഴിലാളികൾക്കായി തൊഴിൽ വകുപ്പ് കിനാലൂർ അപ്നാഘറിൽ വെച്ച് സൗജന്യ മെഡിക്കൽ ക്യാമ്പും "കവച് " രണ്ടാം ഘട്ടത്തിന്റെ ഭാഗമായുള്ള ലഹരി വിരുദ്ധ ബോധവത്ക്കരണ പരിപാടിയും സംഘടിപ്പിച്ചു. കെ.എസ്.ഐ.ഡി.സിയിലെ 62 വ്യവസായ യൂണിറ്റുകളിൽ നിന്നായി 600 ഓളം അതിഥി തൊഴിലാളികൾ പരിപാടിയിൽ പങ്കെടുത്തു. മെഡിക്കൽക്യാമ്പിന്റെ ഭാഗമായി സൗജന്യ മരുന്നു വിതരണവും നടത്തി. പനങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എം. കുട്ടികൃഷ്ണൻ പരിപാടി ഉദ്ഘാടനംചെയ്തു. കോഴിക്കോട് അസിസ്റ്റന്റ് ലേബർ ഓഫീസർ അനൂജ് എൽ.എൻ അദ്ധ്യക്ഷനായി. കൊയിലാണ്ടി അസിസ്റ്റന്റ് ലേബർ ഓഫീസർ സന്തോഷ് കുമാർ സ്വാഗതവും കോഴിക്കോട് ജില്ലാ ലേബർ ഓഫീസിലെ സൂപ്രണ്ട് സ്വപ്നകുമാരി നന്ദിയും പറഞ്ഞു. ഗ്രാമപഞ്ചായത്ത് ഏഴാം വാർഡ് മെമ്പർ റംല വെട്ടത്തിൽ, ഡോക്ടർ ജുനൈദ് , സുനിൽകുമാർ പി എന്നിവർ പ്രസംഗിച്ചു.