കാർലോസ് അൽക്കാരസിന് കിരീടവും ഒന്നാം റാങ്കും

Monday 20 March 2023 10:16 PM IST

ഇന്ത്യൻവെൽസ് : ഫൈനലിൽ ഡാനിൽ മെദ്‌വദേവിനെ തോൽപ്പിച്ച് ഇന്ത്യൻവെൽസ് ഓപ്പൺ ടെന്നിസ് കിരീടം നേടിയ സ്പാനിഷ് താരം കാർലോസ് അൽക്കാരസ് നൊവാക്ക് ജോക്കോവിച്ചിൽ നിന്ന് എ.ടി.പി റാങ്കിംഗിലെ ഒന്നാം സ്ഥാനവും തിരിച്ചുപിടിച്ചു. 6-2,6-2 എന്ന സ്കോറിനാണ് കാർലോസ് മെദ്‌വദേവിനെ തോൽപ്പിച്ചത്. രണ്ടാം റാങ്കിൽ നിന്നാണ് കാർലോസ് ഒന്നാം റാങ്കിലേക്ക് തിരിച്ചെത്തിയത്. നൊവാക്ക് രണ്ടാമതായി.സ്റ്റെഫാനിയോസ് സിസ്റ്റിപ്പാസാണ് മൂന്നാം സ്ഥാനത്ത്. മെദ്‌വദേവ് അഞ്ചാം സ്ഥാനത്തായപ്പോൾ മുൻ ഒന്നാം നമ്പർ റാഫേൽ നദാൽ ആദ്യ പത്തിന് പുറത്തായി.