വിജയം പിടിച്ചെടുത്ത് യു.പി വാരിയേഴ്സ്
Monday 20 March 2023 10:21 PM IST
മുംബയ് : വനിതാ ഐ.പി.എല്ലിൽ ഇന്നലെ നടന്ന മത്സരത്തിൽ ഗുജറാത്ത് ജയന്റ്സിനെ മൂന്ന് വിക്കറ്റിന് തോൽപ്പിച്ച് യു.പി വാരിയേഴ്സ് പ്ളേഓഫ് സാദ്ധ്യതകൾ സജീവമാക്കി. ആദ്യം ബാറ്റ് ചെയ്ത ജയന്റ്സ് നിശ്ചിത 20 ഓവറിൽ 178/6 എന്ന സ്കോർ ഉയർത്തിയപ്പോൾ ഒരു പന്തും മൂന്ന് വിക്കറ്റുകളും ശേഷിക്കേ വാരിയേഴ്സ് വിജയത്തിലെത്തുകയായിരുന്നു. ആഷ്ലി ഗാർഡ്നർ(60),ഹേമലത (57) എന്നിവരുടെ മികവിലാണ് ജയന്റസ് 178ലെത്തിയത്. ഗ്രേസ് ഹാരിസ് (72),തഹ്‌ലിയ മഗ്രാത്ത് (57), സോഫീ എക്ളിസ്റ്റൺ (19 നോട്ടൗട്ട്) എന്നിവരാണ് യു.പിയുടെ വിജയകരമായ ചേസിംഗിന് നേതൃത്വം നൽകിയത്.