വികസന സെമിനാർ

Tuesday 21 March 2023 1:56 AM IST
കോർപ്പറേഷന്റെ വികസനസെമിനാർ മേയർ എം. അനിൽകുമാർ ഉദ്ഘാടനം ചെയ്യുന്നു

കൊച്ചി : കൊച്ചി കോർപ്പറേഷന്റെ ബഡ്‌ജറ്റിന് മുന്നോടിയായുള്ള വികസന സെമിനാർ ഇന്നലെ ടൗൺഹാളിൽ നടന്നു. മേയർ എം. അനിൽകുമാർ ഉദ്ഘാടനം ചെയ്തു.

വികസന മേഖലകൾക്കുള്ള നിർദ്ദേശങ്ങൾ കണക്കിലെടുത്തും വിവിധ വാർഡ് കമ്മിറ്റികളിൽ നിന്നും വന്ന നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിലും 2023-24 സാമ്പത്തിക വർഷത്തെ പദ്ധതികൾ ആവിഷ്‌കരിക്കുന്നതിനുള്ള ജനകീയ ചർച്ചയാണ് നടന്നത്. വികസന സെമിനാറിൽ ഉയർന്ന ചർച്ചയുടെ അടിസ്ഥാനത്തിലുള്ള ഭേദഗതി നിർദ്ദേശങ്ങൾ വർക്കിംഗ് ഗ്രൂപ്പുകൾ ചേർന്ന് അംഗീകരിക്കും. തുടർന്ന് സ്റ്റാന്റിംഗ് കമ്മിറ്റിയും കൗൺസിലും പദ്ധതി പാസാക്കിയ ശേഷം ഡി.പി.സി അംഗീകാരത്തിനായി സമർപ്പിക്കും. അതേസമയം ബ്രഹ്മപുരം തീപിടിത്തവുമായി ബന്ധപ്പെട്ട സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ യു.ഡി.എഫ്, ബി.ജെ.പി കൗൺസിലർമാർ യോഗം ബഹിഷ്കരിച്ചു.