സ്വർണവില കുറഞ്ഞു
Tuesday 21 March 2023 3:26 AM IST
കൊച്ചി: കുത്തനെ ഉയർന്നുകൊണ്ടിരുന്ന സ്വർണവിലയിൽ ഇന്നലെ കുറവുണ്ടായി. സംസ്ഥാനത്ത് ഇന്നലെ 22ക്യാരറ്റ് സ്വർണം പവന് 400 രൂപ കുറഞ്ഞ് 43,840 രൂപയായി. ഗ്രാമിന് 50 രൂപ കുറഞ്ഞ് 5,480 രൂപയിലാണ് വ്യാപാരം നടന്നത്.
കഴിഞ്ഞ ശനിയാഴ്ച്ച പവന് 1,200 രൂപ വർധിച്ച് 44,240 രൂപയായിരുന്നു. ഇത് സംസ്ഥാനത്ത് ഇതുവരെ രേഖപ്പെടുത്തിയതിലെ റെക്കോർഡ് നിരക്കാണ്.
യുഎസിലെ ബാങ്ക് തകർച്ചയ്ക്ക് പിന്നാലെ സുരക്ഷിത നിക്ഷേപമായി സ്വർണത്തെ ആശ്രയിക്കുകയാണ് നിക്ഷേപകർ. ഇതാണ് ഇന്ത്യൻ വിപണിയിലും പ്രതിഫലിച്ചത്.
ഇന്നലെ 24 കാരറ്റ് സ്വർണം പവന് 432 രൂപ കുറഞ്ഞ് 47,824 രൂപയായി. ഗ്രാമിന് 54 രൂപ കുറഞ്ഞ് 5,978 രൂപയിലാണ് വ്യാപാരം നടന്നത്. വെള്ളി വിലയിലും ഇടിവുണ്ടായിട്ടുണ്ട്. എട്ട് ഗ്രാമിന് 3.20 രൂപ കുറഞ്ഞ് 592 രൂപയും ഗ്രാമിന് 40 പൈസ കുറഞ്ഞ് 74 രൂപയുമായിട്ടുണ്ട്.