ഷാഫി തോൽക്കുമെന്ന പരാമർശം പിൻവലിച്ച് സ്പീക്കർ
Tuesday 21 March 2023 1:27 AM IST
തിരുവനന്തപുരം: കഴിഞ്ഞ 14ന് നിയമസഭയിലെ പ്രതിപക്ഷ പ്രതിഷേധത്തിനിടെ, അടുത്ത തിരഞ്ഞെടുപ്പിൽ ഷാഫി പറമ്പിൽ തോൽക്കുമെന്ന വിവാദ പ്രസ്താവന സ്പീക്കർ പിൻവലിച്ചു. സഭാ രേഖകളിൽ നിന്ന് ഇത് നീക്കി. പരാമർശം അനുചിതമായിരുന്നെന്നും ഷാഫിയെ വേദനിപ്പിച്ചതായും ബോധപൂർവമല്ലാതെ നടത്തിയതാണെന്നും സ്പീക്കർ വ്യക്തമാക്കി. പരാമർശത്തിൽ യു.ഡി.എഫ് കക്ഷിനേതാക്കൾ സ്പീക്കറെ കണ്ട് പ്രതിഷേധം അറിയിച്ചിരുന്നു. 'ഷാഫി അടുത്തതവണ തോൽക്കും' എന്ന് സ്പീക്കർ മൂന്നുവട്ടമാണ് പറഞ്ഞത്. കറുത്ത ബാനർ ഉയർത്തി കാഴ്ച മറച്ചതാണ് സ്പീക്കറെ പ്രകോപിപ്പിച്ചത്.