കേരള സർവകലാശാല പരീക്ഷാഫലം

Tuesday 21 March 2023 1:36 AM IST

തിരുവനന്തപുരം: കേരളസർവകലാശാല 2022 ആഗസ്​റ്റിൽ നടത്തിയ സി.ബി.സി.എസ്.എസ്. ബി.എസ്‌സി. നാലാം സെമസ്​റ്റർ (റെഗുലർ-2020 അഡ്മിഷൻ,ഇംപ്രൂവ്‌മെന്റ്-2019 അഡ്മിഷൻ,സപ്ലിമെന്ററി-2016 മുതൽ 2018 അഡ്മിഷൻ,മേഴ്സിചാൻസ്-2013,2014,2015 അഡ്മിഷൻ) പരീക്ഷയുടെയും 2023 ജനുവരിയിൽ നടത്തിയ സി.ബി.സി.എസ്.എസ്. ബി.എസ്‌സി.,ആഗസ്​റ്റ് 2022 നാലാം സെമസ്​റ്റർ സ്‌പെഷ്യൽ പരീക്ഷയുടെയും ഫലം പ്രസിദ്ധീകരിച്ചു.

നാലാം സെമസ്​റ്റർ ബി.എ. ഇംഗ്ലീഷ് ആൻഡ് കമ്മ്യൂണിക്കേ​റ്റീവ് ഇംഗ്ലീഷ്,ബി.എസ്‌സി. ഫിസിക്സ് ആൻഡ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് (റെഗുലർ-2020 അഡ്മിഷൻ,ഇപ്രൂവ്‌മെന്റ്/സപ്ലിമെന്ററി-2019 അഡ്മിഷൻ,സപ്ലിമെന്ററി-2018,2017ആൻഡ് 2016 അഡ്മിഷൻ,മേഴ്സിചാൻസ്-2013 മുതൽ 2015 അഡ്മിഷൻ),ആഗസ്​റ്റ് 2022 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

ഒന്നും രണ്ടും മൂന്നും സെമസ്​റ്റർ എം.എസ്‌സി. കമ്പ്യൂട്ടർ സയൻസ് 2003 സ്‌കീം (എസ്.ഡി.ഇ.) സപ്ലിമെന്ററി,മാർച്ച് 2022 പരീക്ഷയുടെ ഫലം വെബ്‌സൈ​റ്റിൽ.