പാർല. മാർച്ചിന് റേഷൻ വ്യാപാരികളും
Tuesday 21 March 2023 1:39 AM IST
തിരുവനന്തപുരം: ഓൾ ഇന്ത്യ ഡീലേഴ്സ് ഫെയർ പ്രൈസ് ഷോപ്പിന്റെ നേതൃത്വത്തിൽ 22ന് നടക്കുന്ന പാർലമെന്റ് മാർച്ചിൽ റേഷൻ ഡീലേഴ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സംസ്ഥാനത്തെ 500 വ്യാപാരികൾ പങ്കെടുക്കുമെന്ന് സംസ്ഥാന വൈസ് പ്രസിഡന്റ് ജോൺസൻ വിളവിനാൽ അറിയിച്ചു. റേഷൻ വ്യാപാരികൾക്ക് വേതനം നൽകുന്ന കാര്യത്തിൽ സംസ്ഥാന, കേന്ദ്ര സർക്കാരുകൾ തീരുമാനമെടുക്കുക, ഹെൽത്ത് ഇൻഷ്വറൻസ് ലഭ്യമാക്കുക, അലോട്ട്‌മെന്റ് വർദ്ധിപ്പിക്കുക എന്നിവയാണ് പ്രധാന ആവശ്യങ്ങൾ.