സഫയർ ക്രാഷ് കോഴ്സുകൾ ആരംഭിച്ചു

Tuesday 21 March 2023 2:40 AM IST

തിരുവനന്തപുരം: എൻജിനീയറിം​ഗ് മെഡിക്കൽ എൻട്രൻസ് കോച്ചിം​ഗ് സ്ഥാപനമായ സഫയർ എൻ.ഇ.ഇ.ടി/ ജെ.എ.ഇ. മെയിൻ /കെ.ഇ.എ.എം ക്രാഷ് കോഴ്സുകളുടെ 2023 ബാച്ച് ആരംഭിച്ചു. സി.ബി.എസ്.ഇ ആൻ‌ഡ് ഐ.എസ്.സി. മെഡിക്കൽ ആൻഡ് കമ്പൈൻഡ് ബാച്ച് ആരംഭിച്ചിട്ടുണ്ട്. സി.ബി.എസ്.ഇ ആൻ‌ഡ് ഐ.എസ്.സി. എൻജിനീയറിം​ഗ് സെക്കൻഡ് ബാച്ച് ഈമാസം 24നും സ്റ്റേറ്റ് - മെഡിക്കൽ കമ്പൈൻഡ് ബാച്ച് 29നും സ്റ്റേറ്റ് എൻജിനീയറിം​ഗ് ബാച്ച് ഏപ്രിൽ ഒന്നിനും ആരംഭിക്കും. പത്താംക്ലാസ് വിദ്യാ‌ർത്ഥികൾക്ക് വേണ്ടിയുള്ള എൻ.ഇ.ബി.ടി.- ജെ.ഇ.ഇ. സെനിത് 2023-25 ബാച്ച് (രണ്ടുവ‌ർഷ ഇന്റ​ഗ്രേറ്റഡ് പ്ലസ് ടു പ്രോ​ഗ്രാം) പ്രവേശനത്തിനുള്ള സ്ക്രീനിം​ഗ് ടെസ്റ്റ് മാർച്ച് 26നും ഏപ്രിൽ രണ്ടിനും നടക്കും. എട്ട്, ഒമ്പത്, പത്ത് ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് വേണ്ടിയുള്ള ഫൗണ്ടേഷൻ കോഴ്സ് 2023ന്റെ സക്രീനിം​ഗ് ടെസ്റ്റ് മാർച്ച് 26നും ഏപ്രിൽ രണ്ടിനും നടക്കും. ക്ലാസുകൾ ഏപ്രിൽ 16ന് ആരംഭിക്കും. സ്കൂൾ ​ഗോയിം​ഗ് 2023-24 (എൻ.ഇ.ഇ.ടി/ ജെ.ഇ.ഇ. എൻട്രൻസ് ഓൺലി) ബാച്ചിലേക്ക് അഡ്മിഷൻ നടക്കുകയാണ്. പ്ലസ്.ടു. (സി.ബി.എസ്.ഇ, കെ.വി, ഐ.എസ്.സി) ബാച്ച് മാർച്ച് 19നും സ്റ്റേറ്റ് ബാച്ച് ഏപ്രിൽ രണ്ടിനും എൻട്രൻസ് ഓൺലി ബാച്ച് (എസ്.ഇ.ഒ) ഏപ്രിൽ 16നും പ്ലസ് വൺ ആദ്യ ബാച്ച് ഏപ്രിൽ 19നും എൻട്രൻസ് ഓൺലി ബാച്ച് (എഫ്.ഇ.ഒ) ഏപ്രിൽ 30നും രണ്ടാം ബാച്ച് മെയ് മൂന്നിനും ആരംഭിക്കും.