ബാലകേരളം പദ്ധതി നടപ്പാക്കും: മന്ത്രി

Tuesday 21 March 2023 12:44 AM IST

തിരുവനന്തപുരം: നാലിനും 18നും ഇടയിൽ പ്രായമുള്ള കുട്ടികളിൽ പാഠ്യേതര കലാ,സാംസ്‌കാരിക,ശാസ്ത്ര സാമൂഹ്യ മേഖലകളിൽ താത്പര്യം വളർത്തുന്നതിന് ബാലകേരളം പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി സജി ചെറിയാൻ നിയമസഭയെ അറിയിച്ചു. തിരഞ്ഞെടുത്ത സ്‌കൂളുകളിൽ ജവഹർ ബാലഭവൻ അദ്ധ്യാപകരെയും പ്രശസ്തരായ കലാകാരൻമാരെയും പ്രയോജനപ്പെടുത്തി,കലാപരിശീലന ക്ലാസ് നടത്തും. ഇതിനുള്ള മാർഗ രേഖ തയ്യാറാക്കും. കരകൗശല വിദ്യകൾ,നൃത്തനൃത്യങ്ങൾ,സംഗീതംനാടകം,ശാസ്ത്രം,സാഹിത്യം,നിയമ പഠനം,കായിക ക്ഷമത,കൃഷി തുടങ്ങിയ വിഷയങ്ങളിൽ പരിശീലനം നൽകുകയാണ് ലക്ഷ്യമെന്നും മന്ത്രി കൂട്ടിച്ചേർത്തു.