കൃഷിയെ പ്രോത്സാഹിപ്പിക്കാൻ ഹരിത രശ്മി
Tuesday 21 March 2023 12:48 AM IST
തിരുവനന്തപുരം: പട്ടിക വർഗ വിഭാഗക്കാരുടെ കൈവശമുള്ള കാർഷികേതര ഭൂമി കൃഷിയോഗ്യമാക്കി കൃഷിയെ പ്രോത്സാഹിപ്പിക്കാൻ ഹരിത രശ്മി പദ്ധതി ആവിഷ്‌കരിച്ചതായി മന്ത്രി കെ.രാധാകൃഷ്ണൻ നിയമസഭയെ അറിയിച്ചു.മൂന്ന് ഘട്ടങ്ങളിലായാണ് പദ്ധതി ആസൂത്രണം ചെയ്തിട്ടുള്ളത്.പുതിയ പ്രദേശങ്ങൾ കണ്ടെത്തൽ,ബോധവത്കരണം,താത്പര്യമുള്ള കുടുംബങ്ങളുടെ തിരഞ്ഞെടുപ്പ്,പരിശീലനം,വിളകളുടെ തിരഞ്ഞെടുപ്പ് എന്നിവയാണ് പ്രാഥമിക ഘട്ടം.രണ്ടാംഘട്ടത്തിൽ വിളനടീൽ,പരിപാലനം,മാർക്കറ്റുകളുമായി വിളകളെ ബന്ധിപ്പിക്കൽ.മൂന്നാംഘട്ടത്തിൽ ഇത്തരം സംഘങ്ങളെ ഉത്പാദന കമ്പനിയായി മാറ്റിയെടുക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.