വിദ്യാർത്ഥികൾക്കായി സ്നേഹകിരണം പദ്ധതി
Tuesday 21 March 2023 1:03 AM IST
തൃക്കാക്കര: തൃക്കാക്കരയിൽ വിദ്യാർത്ഥികൾക്കായി സ്നേഹകിരണം പദ്ധതിയുമായി ഉമ തോമസ് എം.എൽ.എ. സിവിൽ സർവീസ് പരീക്ഷ ഉൾപ്പെടെയുള്ള മത്സര പരീക്ഷകൾക്കായി തൃക്കാക്കര നിയോജകമണ്ഡലത്തിലെ വിദ്യാർത്ഥികൾക്ക് ഒരു വർഷത്തെ സൗജന്യ ഓൺലൈൻ പരിശീലന പദ്ധതിയാണ് നടപ്പാക്കുന്നതെന്ന് എം.എൽ.എ അറിയിച്ചു. മൊബൈൽ ആപ്പിലൂടെ ദിവസവും കുട്ടികൾക്ക് സൗകര്യപ്രദമായ സമയത്ത് പരിശീലനം നേടാൻ കഴിയും. തിരുവനന്തപുരം ആസ്ഥാനമായുള്ള ബാബുജിസ് ലേണിംഗ് ആപ്പുമായി സഹകരിച്ചാണ് ഏപ്രിലിൽ പദ്ധതി നടപ്പിലാക്കുന്നത്.ആദ്യം രജിസ്റ്റർ ചെയ്യുന്ന ആയിരം വിദ്യാർത്ഥികളെ ഉൾപ്പെടുത്തും. താത്പര്യമുള്ള കുട്ടികൾ പഠിക്കുന്ന സ്കൂളുമായോ എം.എൽ.എയുടെ ഓഫീസുമായോ ബന്ധപ്പെട്ട് മാർച്ച് 30ന് മുൻപ് പേര് രജിസ്റ്റർ ചെയ്യണം. ഫോൺ: 0484-4015624.