മുറിവ് തുന്നാതെ ചികിത്സ ശാസ്ത്രീയ രീതി

Tuesday 21 March 2023 12:07 AM IST

തിരുവനന്തപുരം: ശസ്ത്രക്രിയ്ക്ക് ശേഷം ഗുരുതര പ്രശ്‌നങ്ങളുമായി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയ കൊല്ലം സ്വദേശിനിയുടെ മുറിവ് തുന്നിച്ചേർക്കാതെ ചികിത്സിച്ചത് ലോകം മുഴുവൻ അവലംബിക്കുന്ന ശാസ്ത്രീയ രീതിയാണെന്നും വസ്തുതകൾ വളച്ചൊടിച്ച് ആരോപണങ്ങൾ നടത്തുന്നതിൽ നിന്ന് ജനപ്രതിനിധികൾ പിന്മാറണമെന്നും കേരള ഗവൺമെന്റ് മെഡിക്കൽ കോളേജ് ടീച്ചേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. നിയമസഭയിൽ കെ.ബി.ഗണേശ് കുമാർ ഡോക്ടറുടെ വീഴ്ചയായി സംഭവം ചൂണ്ടിക്കാട്ടിയതിന് പിന്നാലെയാണ് വിശദീകരണവുമായി ഡോക്ടർമാരുടെ സംഘടന രംഗത്തെത്തിയത്. നിരന്തരമായി അണുബാധയുണ്ടാകുന്ന രോഗികളിൽ പിന്തുടരുന്ന ചികിത്സാരീതിയാണ് ഇവിടെ സ്വീകരിച്ചത്.