വനദിനാചരണത്തിൽ പറവകൾക്ക് ദാഹജലം ഒരുക്കി

Tuesday 21 March 2023 12:16 AM IST

പാലക്കാട്: സാമൂഹ്യ വനവത്ക്കരണ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ വനദിനാചരണത്തോടനുബന്ധിച്ച് ജില്ലയിൽ 50 ഓളം കേന്ദ്രങ്ങളിൽ പറവകൾക്ക് ദാഹജലം ഒരുക്കി. കലക്ടറേറ്റിൽ സ്ഥാപിച്ച തണ്ണീർ കുടത്തിൽ വെള്ളമൊഴിച്ച് പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ജല്ലാ കളക്ടർ ഡോ.എസ്.ചിത്ര നിർവ്വഹിച്ചു. വിവിധ സ്ഥലങ്ങളിൽ സംഘടിപ്പിച്ച പരിപാടികൾ പാലക്കാട് നഗരസഭാ വൈസ് ചെയർമാൻ ഇ. കൃഷ്ണദാസ്, എ.എസ്.പി. എസ്.ഷാനവാസ് എന്നിവർ ഉദ്ഘാടനം ചെയ്തു. അസി. ഫോറസ്റ്റ് കൺസർവേറ്റർ എൻ.റ്റി. സിബിൻ, റെയിഞ്ച് ഫോറസ്റ്റ് ഓഫീസർമാരായ സി.ഷെറീഫ്, പി ശ്രീകുമാർ, പാലക്കാട് നഗരസഭാ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സി.ബേബി, കൗൺസിൽമാരായ ഡി. സജിത്കുമാർ, ഷൈലജ, ഒലവക്കോട് ചാ്ര്രപർ പ്രസിഡന്റ് ശബരീഷ് കുമാർ, ഗ്രേഡ് ഡെപ്യൂട്ടി റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ ഷാഹുൽ ഹമീദ്, സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരായ എൻ.കെ കരീം, പി.ജി കൃഷ്ണൻകുട്ടി, മുരളി എന്നിവർ പങ്കെടുത്തു. അന്താരാഷ്ട്ര വനദിനത്തിൽ ഇന്ന് (മാർച്ച് 21) രാവിലെ 8.30 മുതൽ ചെറിയ കോട്ടമൈതാനത്ത് നടക്കുന്ന തെരുവോര ചിത്രരചന ജില്ലാ പോലീസ് മേധാവി ഉദ്ഘാടനം ചെയ്യും. ഉച്ചക്ക് രണ്ടിന് ആരണ്യഭവൻ വൈൽഡ്‌ലൈഫ് ഹാളിൽ സംഘടിപ്പിക്കുന്ന വനാദിനാചരണ സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോൾ ഉദ്ഘാടനം ചെയ്യും.