ഇ.പി.എഫ് പെൻഷൻ: ആശക്കുഴപ്പം പരിഹരിക്കുമെന്ന് കേന്ദ്രം

Tuesday 21 March 2023 12:00 AM IST

ന്യൂഡൽഹി: സുപ്രിം കോടതി വിധി പ്രകാരം ഉയർന്ന പെൻഷന് ഓപ്ഷൻ നൽകാൻ ഇ.പിഎഫ് ഒ ഇറക്കിയ സർക്കുലറിലെ അപാകതകൾ പരിഹരിക്കാൻ സത്വര നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര തൊഴിൽ മന്ത്രി ഭുപേന്ദ്രർ യാദവ്. ഇത് സംബന്ധിച്ച് അടിയന്തിര നടപടികളെടുക്കാൻ ചീഫ് പ്രൊവിഡന്റ് ഫണ്ട് കമ്മീഷണർക്ക് മന്ത്രി നിർദ്ദേശം നൽകിയതായി മന്ത്രിയെ കണ്ട ശേഷം എൻ.കെ. പ്രേമചന്ദ്രൻ എം.പി അറിയിച്ചു..

ഫോറം 26(6) അനുസരിച്ച് തെളിവ് ഹാജരാക്കണമെന്ന വ്യവസ്ഥ പ്രകാരം അർഹതയുളള ഭൂരിപക്ഷം തൊഴിലാളികൾക്കും ഓപ്ഷൻ നൽകാനും വിവരങ്ങൾ അപ്‌ലോഡ് ചെയ്യാനും കഴിയുന്നില്ലെന്ന് എം.പി ധരിപ്പിച്ചു. 1995 നവംബർ 16 മുതൽ ഉയർന്ന പെൻഷന്

വിഹിതം അടയ്‌ക്കുന്നവർക്ക് 2014ലെ ഭേദഗതി പ്രകാരം തുടർ ഓപ്‌ഷൻ നൽകിയില്ലെങ്കിൽ അവസരം നിഷേധിക്കുന്ന നടപടി പുന:പരിശോധിക്കണം. സുപ്രീം കോടതി വിധി ശരിയായ അർത്ഥത്തിൽ നടപ്പാക്കാൻ ഇ.പി.എഫ്.ഒയ്‌ക്ക് ബാദ്ധ്യതയുണ്ട്. നിലവിലെ നടപടികൾ തൊഴിലാളികളുടെ താത്‌പര്യത്തിന് വിരുദ്ധമാണെന്നും എൻ.കെ.പ്രേമചന്ദ്രൻ മന്ത്രിയെ ധരിപ്പിച്ചു.