കെ സുധാകരനെതിരെ കലാപാഹ്വാനത്തിന് കേസ്

Tuesday 21 March 2023 12:00 AM IST

കൊച്ചി: കൊച്ചി കോർപ്പറേഷന് മുന്നിലെ വിവാദ പ്രസംഗത്തിൽ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനെതിരെ പൊലീസ് കേസ്. മുഖ്യമന്ത്രിയെ അധിക്ഷേപിച്ചെന്നും അക്രമത്തിന് ആഹ്വാനം ചെയ്തെന്നുമുള്ള സി.പി.എം കൗൺസിലർ ബെനഡിക്ട് ഫെർണാണ്ടസിന്റെ പരാതിയിൽ കലാപാഹ്വാനക്കുറ്റം ചുമത്തിയാണ് എറണാകുളം സെൻട്രൽ പൊലീസ് കേസെടുത്തത്. സമരത്തിനിടെ പൊലീസ്, കോർപ്പറേഷൻ ഉദ്യോഗസ്ഥർക്കെതിരെയുള്ള അതിക്രമത്തിലേക്ക് വഴിവച്ചത് കെ. സുധാകരന്റെ പ്രസംഗമാണെന്ന് പരാതിയിൽ പറയുന്നു. ബ്രഹ്മപുരം പ്രശ്നത്തിൽ കഴിഞ്ഞ വ്യാഴാഴ്ചയാണ് കോൺഗ്രസ് ജില്ലാ കമ്മിറ്റി കോർപ്പറേഷന് മുന്നിൽ ഉപരോധസമരം സംഘടിപ്പിച്ചത്. മർദ്ദനമേറ്റ കോർപ്പറേഷൻ സെക്രട്ടറിയും പരാതി നൽകിയിരുന്നു. അഞ്ഞൂറോളം പേർക്കെതിരെയാണ് കേസ്.

Advertisement
Advertisement