മ​ഴ​ക്കാ​ല​ ​പൂ​ർ​വ​ ​ശു​ചീ​ക​ര​ണം​ ​പ്ര​വ​ർ​ത്ത​നം​:​ ​കോ​ർ​ ​ക​മ്മി​റ്റി​ ​യോ​ഗം​ ​ചേ​ർ​ന്നു

Tuesday 21 March 2023 12:30 AM IST

പാ​ല​ക്കാ​ട്:​ ​ജി​ല്ല​യി​ൽ​ ​മ​ഴ​ക്കാ​ല​ ​പൂ​ർ​വ​ ​ശു​ചീ​ക​ര​ണ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ​ ​ഭാ​ഗ​മാ​യി​ ​ജി​ല്ലാ​ ​ക​ല​ക്ട​ർ​ ​ഡോ.​എ​സ് ​ചി​ത്ര​യു​ടെ​ ​അ​ധ്യ​ക്ഷ​ത​യി​ൽ​ ​കോ​ർ​ ​ക​മ്മി​റ്റി​ ​യോ​ഗം​ ​ചേ​ർ​ന്നു.​ ​മ​ഴ​ക്കാ​ല​ ​പൂ​ർ​വ്വ​ ​ശു​ചീ​ക​ര​ണ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ ​പൊ​തു​ജ​ന​ ​പ​ങ്കാ​ളി​ത്ത​ത്തോ​ടെ​ ​ന​ട​പ്പാ​ക്കാ​നും​ ​മാ​ലി​ന്യം​ ​വ​ലി​ച്ചെ​റി​യു​ന്ന​വ​ർ​ക്കെ​തി​രെ​യും​ ​നി​യ​മ​ങ്ങ​ൾ​ ​തെ​റ്റി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ​യും​ ​കൃ​ത്യ​മാ​യ​ ​ന​ട​പ​ടി​യെ​ടു​ക്കാ​നും​ ​യോ​ഗ​ത്തി​ൽ​ ​തീ​രു​മാ​ന​മാ​യി.​ ​ ഏ​പ്രി​ൽ​ 15​ ​ന​കം​ ​ജി​ല്ല​യി​ലെ​ ​ഓ​ഫീ​സു​ക​ൾ​ ​മാ​ലി​ന്യ​മു​ക്ത​ ​ഓ​ഫീ​സു​ക​ളാ​ക്കി​ ​പ്ര​ഖ്യാ​പി​ക്കാ​നു​ള്ള​ ​ന​ട​പ​ടി​ക​ൾ​ ​സ്വീ​ക​രി​ക്കാ​നും​ ​പൊ​തു​ ​ഇ​ട​ങ്ങ​ളി​ൽ​ ​നി​ന്നും​ ​പൂ​ർ​ണ​മാ​യും​ ​മാ​ലി​ന്യ​ങ്ങ​ൾ​ ​നീ​ക്കം​ ​ചെ​യ്ത് ​വീ​ടു​ക​ൾ​ ​സ്ഥാ​പ​ന​ങ്ങ​ളി​ൽ​ ​ക്ലോ​റി​നേ​ഷ​നും​ ​ഡ്രൈ​ഡേ​യും​ ​ന​ട​പ്പാ​ക്കാ​നും​ ​യോ​ഗ​ത്തി​ൽ​ ​ബ​ന്ധ​പ്പെ​ട്ട​ ​വ​കു​പ്പു​ക​ൾ​ക്ക് ​നി​ർ​ദേ​ശം​ ​ന​ൽ​കി.​ ​വാ​ർ​ഡ് ​ത​ല​ത്തി​ൽ​ ​ജാ​ഗ്ര​ത​ശു​ചി​ത്വ​ ​സ​മി​തി​ക​ൾ​ ​രൂ​പീ​ക​രി​ച്ച് ​മ​ഴ​ക്കാ​ല​ ​പൂ​ർ​വ്വ​ ​ശു​ചീ​ക​ര​ണ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ​സ​മ​യ​ബ​ന്ധി​ത​മാ​യി​ ​ന​ട​പ്പാ​ക്ക​ണം.​ ​ പ്ലാ​സ്റ്റി​ക് ​മാ​ലി​ന്യ​ങ്ങ​ൾ​ക്ക് ​പു​റ​മെ​ ​ഇ​മാ​ലി​ന്യ​ങ്ങ​ൾ​ ​നീ​ക്കം​ ​ചെ​യു​ന്ന​തി​ന് ​ഡ്രൈ​വു​ക​ൾ​ ​സം​ഘ​ടി​പ്പി​ക്കാ​ൻ​ ​യോ​ഗ​ത്തി​ൽ​ ​തീ​രു​മാ​ന​മാ​യി.