ഡി.വൈ.എഫ്.ഐ സ്‌നേഹവീട് കൈമാറി
Tuesday 21 March 2023 12:06 AM IST
വാഴക്കാട് : ഡി.വൈ.എഫ്.ഐ വാഴക്കാട് മേഖല കമ്മിറ്റിക്ക് കീഴിലുള്ള ചൂരപ്പട്ട യൂണിറ്റ് കമ്മിറ്റി നിർമ്മിച്ച് നൽകിയ സ്‌നേഹവീടിന്റെ താക്കോൽദാനം ലിന്റോ ജോസഫ് എം.എൽ.എ നിർവഹിച്ചു. ഡി.വൈ.എഫ്.ഐ യൂണിറ്റ് സെക്രട്ടറി ഷമീറലി അദ്ധ്യക്ഷത വഹിച്ചു. ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി എം. സലാഹ്, സി.പി.എം വാഴക്കാട് ലോക്കൽ സെക്രട്ടറി രാജഗോപാലൻ , ഡി.വൈ.എഫ്.ഐ വാഴക്കാട് മേഖലാ സെക്രട്ടറി ഷാഹിൽ എളമരം, കർഷകസംഘം വാഴക്കാട് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് റസാഖ്, മുഹമ്മദ് കുട്ടി, അബ്ദുൽ ഹക്കീം തുടങ്ങിയവർ പ്രസംഗിച്ചു.