നടുവട്ടം എഡ്യൂഹബ് ട്യൂഷൻ സെന്റർ ഉദ്ഘാടനം ചെയ്തു

Tuesday 21 March 2023 12:08 AM IST

കുറ്റിപ്പുറം : അഞ്ചാം ക്ലാസ് മുതൽ പ്ലസ് വൺ വരെയുള്ള വിദ്യാർത്ഥികൾക്ക് പഠനരംഗത്ത് മുന്നേറാൻ സഹായകമായ രീതിയിൽ ആധുനിക പഠനസൗകര്യങ്ങളോട് കൂടി നടുവട്ടത്ത് പുതുതായി തുടക്കം കുറിക്കുന്ന എഡ്യുഹബ് ട്യൂഷൻ സെന്റർ വട്ടംകുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കഴുങ്ങിൽ അബ്ദുൽ മജീദ് ഉദ്ഘാടനം ചെയ്തു. ഏപ്രിൽ ആദ്യവാരം മുതൽ ക്ലാസുകൾ ആരംഭിക്കും. ഉദ്ഘാടന ചടങ്ങിൽ ഇ.വി. മുഹമ്മദാലി നടുവട്ടം ,നടരാജൻ, പി. നാരായണൻ, ഡയറക്ടർമാരായ എം.പി. ഷമീമ, പി.വി. സുരഭി, പി.ടി. അഷ്റഫ്, കക്കിടിപ്പുറം അൽഫലാഹ് സ്‌കൂൾ വൈസ് പ്രിൻസിപ്പൽ ടി.കെ. പ്രിയ, ടി. ആഷിക് തുടങ്ങിയവർ പ്രസംഗിച്ചു.