വാട്ടർ അതോറിറ്റിക്ക് മുന്നിൽ യു.ഡി.എഫ് കൗൺസിലർമാരുടെ പ്രതിഷേധം

Tuesday 21 March 2023 12:12 AM IST

പെരിന്തൽമണ്ണ: നഗരസഭയിലെ വിവിധ ഇടങ്ങളിൽ കുടിവെള്ള വിതരണം തടസ്സപ്പെട്ടതിൽ പ്രതിഷേധിച്ചും രാമൻചാടി കുടിവെള്ള പദ്ധതി യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തീകരിക്കണമെന്നാവശ്യപ്പെട്ടും യു.ഡി.എഫ് കൗൺസിലർമാർ വാട്ടർ അതോറിറ്റിക്ക് മുൻപിൽ ധർണ്ണ നടത്തി. സമരം പച്ചീരി ഫാറൂഖിന്റെ അദ്ധ്യക്ഷതയിൽ മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് പ്രൊഫ. നാലകത്ത് ബഷീർ ഉദ്ഘാടനം ചെയ്തു. കൗൺസിലർമാരായ സുനിൽ, സലീം താമരത്ത്, ജിതേഷ്, പത്തത്ത് ജാഫർ,​ ഹുസൈൻ റിയാസ്, ഹുസൈന നാസർ, തസ്ലീമ ഫിറോസ് , കൃഷ്ണ പ്രിയ, ശ്രീജിഷ, തസ്നി അക്ബർ, സജ്ന ഷൈജൽ, നിഷ സുബൈർ എന്നിവർ സംസാരിച്ചു.