രാജ്യാന്തര അങ്ങാടിക്കുരുവി ദിനം

Tuesday 21 March 2023 12:38 AM IST
രാജ്യാന്തര അങ്ങാടിക്കുരുവി ദിനത്തോടനുബന്ധിച്ച് കേരള യൂത്ത് പ്രമോഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ തണ്ണീർക്കുടങ്ങൾ സ്ഥാപിക്കുന്നതിന്റെ സംസ്ഥാനതല ഉദ്‌ഘാടനം സി.ആർ.മഹേഷ്‌ എം.എൽ.എ നിർവഹിക്കുന്നു

കരുനാഗപ്പള്ളി: രാജ്യാന്തര അങ്ങാടിക്കുരുവി ദിനത്തോടനുബന്ധിച്ച് കേരള യൂത്ത് പ്രമോഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ പക്ഷികൾക്ക് തണ്ണീർക്കുടമൊരുക്കി. ആയിരം തണ്ണീർകുടങ്ങൾ വിതരണം ചെയ്തു.പരിപാടിയുടെ സംസ്ഥാനതല ഉദ്‌ഘാടനം സി.ആർ.മഹേഷ്‌ എം.എൽ.എ കരുനാഗപ്പള്ളിയിൽ നിർവഹിച്ചു.കേരള യൂത്ത് പ്രമോഷൻ കൗൺസിൽ ചെയർമാൻ സുമൻജിത്ത്മിഷ അദ്ധ്യക്ഷനായി. സബർമതി ഗ്രന്ഥശാല സെക്രട്ടറി ജി.മഞ്ജുക്കുട്ടൻ,ജോയിന്റ് സെക്രട്ടറി വി.ആർ.ഹരികൃഷ്ണൻ,കൗൺസിൽ ജില്ലാ കൺവീനർ എച്ച് .ശബരീനാഥ്, റംഷാദ്, സുനിൽ പൂമുറ്റം,എസ്.അലൻ, ശ്രീരാജ്, ഋഷി.ആർ.മിഷ എന്നിവർ നേതൃത്വം നൽകി. സബർമതി ഗ്രന്ഥശാലയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. തിരുവനന്തപുരത്ത് മന്ത്രി പി.പ്രസാദ് തണ്ണീർക്കുടങ്ങൾ ഏറ്റുവാങ്ങി.