പ്രഥമ മലയപ്പൂപ്പൻ പുരസ്കാരം നഞ്ചിയമ്മയ്ക്ക് സമ്മാനിച്ചു
Tuesday 21 March 2023 12:51 AM IST
കുന്നത്തൂർ: പോരുവഴി പെരുവിരുത്തി മലനട ക്ഷേത്രത്തിലെ മലക്കുട മഹോത്സവത്തോടനുബന്ധിച്ച് ക്ഷേത്ര ഭരണസമിതി ഏർപ്പെടുത്തിയ പ്രഥമ മലയപ്പൂപ്പൻ പുരസ്കാരം മന്ത്രി കെ.എൻ.ബാലഗോപാൽ ദേശീയ അവാർഡ് ജേതാവും ചലച്ചിത്ര പിന്നണി ഗായികയുമായ നഞ്ചിയമ്മയ്ക്ക് സമ്മാനിച്ചു. പൊതുസമ്മേളനവും അവാർഡ് വിതരണവും മന്ത്രി ഉദ്ഘാടനം ചെയ്തു. ക്ഷേത്ര ഭരണസമിതി പ്രസിഡന്റ് അജീഷ് നാട്ടുവയൽ അദ്ധ്യക്ഷനായി.