നൂതന ആശയങ്ങൾ നടപ്പാക്കണം: മിൽമ ചെയർമാൻ
Tuesday 21 March 2023 1:21 AM IST
കോഴിക്കോട്: ക്ഷീരമേഖലയിലേക്ക് കൂടുതൽ സംരംഭകരെ ആകർഷിക്കുന്നതിനായി നൂതന ആശയങ്ങൾ നടപ്പാക്കണമെന്നും ഇത് മേഖലയുടെ വളർച്ചയ്ക്ക് സഹായിക്കുമെന്നും മിൽമ ചെയർമാൻ കെ.എസ്. മണി പറഞ്ഞു. ഗുജറാത്തിലെ ഗാന്ധിനഗറിൽ 49ാമത് ഡെയറി ഇൻഡസ്ട്രി കോൺഫറൻസിൽ 'ആനിമൽ ഹസ്ബൻഡറി ഇന്നൊവേഷൻസ്' എന്ന വിഷയത്തിൽ പ്രബന്ധാവതരണം നടത്തുകയായിരുന്നു അദ്ദേഹം.