പൗർണ്ണമിക്കാവിൽ പ്രപഞ്ചയാഗശാല പൂർത്തിയായി

Tuesday 21 March 2023 1:31 AM IST

തിരുവനന്തപുരം: ചരിത്രത്തിൽ ആദ്യമായി നടക്കുന്ന പ്രപഞ്ചയാഗത്തിന്റെ യാഗശാലയുടെ നിർമ്മാണം വിഴിഞ്ഞം വെങ്ങാനൂർ പൗർണ്ണമിക്കാവ് ശ്രീ ബാലഭദ്രാദേവീ ക്ഷേത്രത്തിൽ പൂർത്തിയായി. ഹിമാലയത്തിൽ നിന്ന് വരുന്ന സ്വാമി കൈലാസപുരിയാണ് 31 മുതൽ ഏപ്രിൽ 6 വരെ നടക്കുന്ന പ്രപഞ്ചയാഗത്തിന് കാർമ്മികത്വം വഹിക്കുന്നത്. പൂജിച്ച 12008 ഇഷ്ടികകൾ കൊണ്ടാണ് യാഗകുണ്ഠങ്ങൾ തയ്യാറാക്കിയത്. ഒരേ സമയം ആറ് യാഗകുണ്ഠങ്ങളിലാണ് 1008 ഔഷധങ്ങൾ, പഴവർഗങ്ങൾ,ടൺ കണക്കിന് നെയ്യ്,തേൻ, ധാന്യങ്ങൾ, സുഗന്ധദ്രവ്യങ്ങൾ തുടങ്ങിയവ ഉപയോഗിച്ച് ആചാര്യൻമാർ യാഗം നടത്തുന്നത്.

ആദിശക്തി, ത്രിമൂർത്തികൾ, നക്ഷത്രദേവതകൾ,കുലത്തിന്റെയും ദേശത്തിന്റെയും ദേവതമാർ,ഗോത്രാചാര്യൻമാർ,അഷ്ടദിക് ശക്തികൾ, നവഗ്രഹങ്ങൾ, രുദ്രദേവൻമാർ, സൂര്യദേവൻമാർ, സപ്തർഷികൾ, സപ്തമാതാക്കൾ, ശനീശ്വരൻ തുടങ്ങിയ ശക്തികളുടെ പ്രീതിക്കായാണ് പ്രപഞ്ചയാഗം നടത്തുന്നതെന്ന് പൗർണ്ണമിക്കാവ് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു.

Advertisement
Advertisement