എല്ലാ മുദ്രപ്പത്രങ്ങളുടെയും ഇ സ്റ്റാമ്പിംഗ് ഏപ്രിൽ ഒന്നിന്
തിരുവനന്തപുരം: ജുഡീഷ്യൽ ആവശ്യങ്ങൾക്കല്ലാതെ എല്ലാ തുകയ്ക്കുമുള്ള മുദ്രപ്പത്രങ്ങൾക്ക് ഏപ്രിൽ ഒന്നു മുതൽ ഇ സ്റ്റാമ്പിംഗ് പ്രാബല്യത്തിൽ വരും. ഒരു ലക്ഷം രൂപവരെയുള്ള മുദ്രപ്പത്രങ്ങളുടെ വില്പന അംഗീകൃത സ്റ്റാമ്പ് വെണ്ടർമാരിലൂടെ ആയിരിക്കണം. ഇതിനുള്ള മാർഗനിർദേശങ്ങൾ സർക്കാർ പുറത്തിറക്കി.
ഇതിനായി രജിസ്‌ട്രേഷൻ വകുപ്പിന്റെ PEARL ആപ്ലിക്കേഷനിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തി. ട്രഷറികളിലും സ്റ്റാമ്പ് വെണ്ടർമാരുടെ കൈവശവും സ്റ്റോക്കുള്ള മുദ്രപ്പത്രങ്ങളുടെ വില്പന ഒരു ലക്ഷം രൂപവരെയുള്ളവ ഏപ്രിൽ ഒന്ന് മുതൽ ആറ് മാസ കാലയളവിലേക്ക് തുടരാവുന്നതാണ്. ഒരു ലക്ഷം രൂപവരെയുള്ള മുദ്രപ്പത്രങ്ങൾക്കുള്ള ഇസ്റ്റാമ്പിംഗ് ഏപ്രിൽ ഒന്നു മുതൽ ഓരോ ജില്ലയിലും ഒരു സബ് രജിസ്ട്രാർ ഓഫീസിലാവും പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കുക. മേയ് രണ്ട് മുതൽ സംസ്ഥാന വ്യാപകമാക്കും.
ഏതു തുകയ്ക്കും ഒരു ഷീറ്റ്
ഒരു ലക്ഷം വരെയുള്ള ഏത്ര തുകയ്ക്കാണെങ്കിലും ഒറ്റ ഷീറ്റ് (പേപ്പർ) മാത്രം മതിയാവുമെന്നതാണ് പ്രത്യേകത. ഉദഹരണത്തിന് 3500 രൂപയുടെ പത്രം വേണമങ്കിൽ 1000ന്റെ മൂന്നും 500ന്റെ ഒന്നും ഷീറ്റിലാവും കിട്ടുക. ഇ സ്റ്രാമ്പിംഗ് ആവുന്നതോടെ ഇത്രയും തുക ഒറ്റ പേജിലാവും. വെണ്ടർമാരിൽ നിന്ന് ഇതിന്റെ കളർ പ്രിന്റൗട്ടും കിട്ടും.