ആശുപത്രിയിലെ അക്രമം: രണ്ടുപേർ കീഴടങ്ങി

Tuesday 21 March 2023 1:42 AM IST

കോഴിക്കോട്: ഫാത്തിമ ആശുപത്രിയിൽ നവജാതശിശു മരിച്ചതിനെത്തുടർന്നുണ്ടായ അക്രമസംഭവങ്ങളിൽ യുവതിയുടെ ഭർത്താവടക്കം രണ്ടുപേർ കോഴിക്കോട് ജില്ലാ സെഷൻസ് കോടതിയിൽ കീഴടങ്ങി. പൊലീസ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി. കുന്ദമംഗലം വരട്ട്യാക്ക് സ്വദേശി ഹാജറ നജയുടെ ഭർത്താവ് സൽമാൻ, ബന്ധു റാഷിദ് എന്നിവരാണ് അറസ്റ്റിലായത്. ഇവരെ ജാമ്യത്തിൽ വിട്ടു. കേസിൽ ഇനി ഒരാളെക്കൂടി അറസ്റ്റ് ചെയ്യാനുണ്ട്.

അതേസമയം കുഞ്ഞ് മരിച്ച സംഭവത്തിൽ ചികിത്സ പിഴവുണ്ടായെന്നും ഡോക്ടർക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ട് യുവതി നൽകിയ പരാതികളിൽ ഇതുവരെ കേസെടുത്തിട്ടില്ല.