ഓസ്കാർ 'താര ദമ്പതിമാർ ' ഗുരുവായൂരിൽ

Tuesday 21 March 2023 1:43 AM IST

ഗുരുവായൂർ : മികച്ച ഡോക്യുമെന്ററി ഹ്രസ്വചിത്രത്തിനുള്ള ഓസ്‌കാർ പുരസ്‌കാരം നേടിയ എലിഫന്റ് വിസ്പേഴ്‌സിലെ ' താര ദമ്പതിമാർ ' ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി. തമിഴ്‌നാട് മുതുമല തെപ്പക്കാട് ആന സങ്കേതത്തിലെ പരിശീലകരായ ബൊമ്മനും പത്‌നി ബെള്ളിയുമാണ് ഇന്നലെ ഗുരുവായൂരിൽ ദർശനത്തിനെത്തിയത്. തങ്ങളുടെ കഥയ്ക്ക് ചിത്രത്തിന് ഓസ്‌കാർ പുരസ്‌കാരം ലഭിച്ചപ്പോൾ ചെറുതല്ലാത്ത സന്തോഷമുണ്ടായി. അതിന് ശ്രീ ഗുരുവായൂരപ്പനോട് ഹൃദയം നിറഞ്ഞ നന്ദിയുണ്ട്. കടപ്പാടുണ്ട്. ഭഗവാനെ കണ്ട് അതറിയിക്കണമെന്ന് തോന്നി ' ബൊമ്മൻ പറഞ്ഞു.