ദന്താരോഗ്യ കാമ്പയിന് തുടക്കം

Tuesday 21 March 2023 1:48 AM IST

കൊല്ലം: ലോക ദന്താരോഗ്യ ദിനത്തിന്റെ ഭാഗമായി നെടുങ്ങോലം ബി.ആർ ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്ററിന്റെ നേതൃത്വത്തിൽ ഒരു മാസം നീണ്ടുനിൽക്കുന്ന ദന്താരോഗ്യ കാമ്പയിൻ തുടങ്ങി. ഇതിന്റെ ഭാഗമായി ഐ.സി.ഡി.എസ് ഇത്തിക്കര 122 - ാം നമ്പർ അങ്കണവാടിയിലെ കുട്ടികൾക്കും രക്ഷകർത്താക്കൾക്കുമായി 'കുട്ടികളുടെ ദന്താരോഗ്യവും ദന്തസംരക്ഷണവും' എന്ന വിഷയത്തിൽ ബോധവത്കരണ ക്ലാസ് നടത്തി. ബീ പ്രൗഡ് ഒഫ് യുവർ മൗത്ത് (വായയെ കുറിച്ച് അഭിമാനം കൊള്ളുക ) എന്ന ലോഗോയും പ്രകാശനം ചെയ്തു. ബി.ആർ ഹോസ്പിറ്റൽ പീഡിയാട്രിക് ഡെന്റിസ്റ്റ് ഡോ.വിനയ് കവിരാജ് കാമ്പയിന് നേതൃത്വം നൽകി. കുട്ടികൾക്ക് ശരിയായ രീതിയിലുള്ള ബ്രഷിംഗ് ടെക്നിക്കിന്റെ ഡെമോയും, ഓറൽ ഹൈജിൻ ഇൻസ്‌ട്രക്ഷൻസും നൽകി. അങ്കണവാടി കുട്ടികളും അവരുടെ രക്ഷാകർത്താക്കളും ക്ലാസിൽ പങ്കെടുത്തു. സൗജന്യ ദന്ത പരിശോധനാ ക്യാമ്പും നടത്തി. അങ്കണവാടി വർക്കർ ലതിക കുമാരി, ഹെൽപ്പർ ബിന്ദു എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.