മുൻ അഡ്വക്കേറ്റ് ജനറൽ കെ പി ദണ്ഡപാണി അന്തരിച്ചു
Tuesday 21 March 2023 10:58 AM IST
കൊച്ചി: മുൻ അഡ്വ. ജനറൽ കെ പി ദണ്ഡപാണി അന്തരിച്ചു. എഴുപത്തിയാറ് വയസായിരുന്നു. കാൻസർ രോഗത്തിന് ചികിത്സയിലായിരുന്നു. 2011ൽ യു ഡി എഫ് സർക്കാരിന്റെ കാലത്ത് അഡ്വ ജനറലായിരുന്നു.
1968ൽ അഭിഭാഷകനായി പ്രാക്ടീസ് ചെയ്ത ദണ്ഡപാണി 1972 തൊട്ടാണ് സ്വതന്ത്ര അഭിഭാഷകനായത്. കേരള ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകനായ അദ്ദേഹം ഹൈക്കോടതി അഡ്വക്കേറ്റ്സ് അസോസിയേഷൻ പ്രസിഡന്റായിരുന്നു. കേരള ഹൈക്കോടതി ലീഗൽ സർവീസ് അതോറിട്ടി കമ്മിറ്റി അംഗമായി പ്രവർത്തിച്ചിട്ടുണ്ട്.
വി.കെ. പദ്മനാഭന്റെയും എം.കെ. നാരായണിയുടെയും മകനാണ്. സുമതി ദണ്ഡപാണി (അഭിഭാഷക)യാണ് ഭാര്യ. മക്കൾ: മിട്ടു, മില്ലു.