രാജ്ഭവനിലേക്ക് മാർച്ച് നടത്തും
Wednesday 22 March 2023 12:51 AM IST
കൊച്ചി: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഏപ്രിൽ 28ന് അരലക്ഷം മത്സ്യത്തൊഴിലാളികൾ രാജ്ഭവനിലേക്ക് മാർച്ച് നടത്തും. തൊഴിലാളികളുടെ ഉപജീവനാവകാശം നിഷേധിക്കുന്ന കേന്ദ്ര സർക്കാർ നടപടിക്കെതിരെ പ്രക്ഷോഭം സംഘടിപ്പിക്കാൻ സമര പ്രഖ്യാപന കൺവെൻഷൻ തീരുമാനിച്ചു. മത്സ്യത്തൊഴിലാളി യൂണിയൻ സംസ്ഥാന സെക്രട്ടറി കൂട്ടായി ബഷീർ സമരപ്രഖ്യാപന രേഖ അവതരിപ്പിച്ചു. ഏപ്രിൽ 11, 12, 13 തീയതികളിൽ ജില്ലാതല കൺവെൻഷനുകൾ ചേരും. നാളെ തിരുവനന്തപുരത്ത് ചേരുന്ന ഫിഷറീസ് കോ-ഓർഡിനേഷൻ കമ്മിറ്റിയോഗം സമര പരിപാടികൾക്ക് രൂപം നൽകും. കൺവെൻഷൻ മുൻമന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്തു. മത്സ്യത്തൊഴിലാളി കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് പി. അശോകൻ അദ്ധ്യക്ഷത വഹിച്ചു.