ഫെഡറൽ ബാങ്ക് മണീട് ശാഖയ്ക്ക് പുതിയ ഓഫീസ്

Wednesday 22 March 2023 12:17 AM IST

കൊച്ചി: ഫെഡറൽ ബാങ്ക് മണീട് ശാഖയുടെ പുതിയ ഓഫീസ് പ്രവർത്തനമാരംഭിച്ചു. മണീട് പഞ്ചായത്ത് പ്രസിഡന്റ് വി.ജെ. ജോസഫ് ഉദ്ഘാടനം ചെയ്തു. നേരത്തെ പ്രവർത്തിച്ച കെട്ടിടത്തിന്റെ എതിർവശത്തേക്കാണ് ഓഫീസ് മാറ്റിയിരിക്കുന്നത്. ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മോളി തോമസ്, ഫെഡറൽ ബാങ്ക് റീജിയണൽ ഹെഡ് കെ.ടിനി ദേവ് ,​ സീനിയർ വൈസ് പ്രസിഡന്റ് ആ‍ൻഡ് സോണൽ ഹെഡ് കുര്യാക്കോസ് കോനിൽ, എക്സിക്യുട്ടീവ് വൈസ് പ്രസിഡന്റ് ആൻഡ് ബ്രാഞ്ച് ബാങ്കിംഗ് ഹെഡ് വി. നന്ദകുമാർ,​ ബ്രാഞ്ച് ഹെഡ് പി.എം. ലാലു എന്നിവർ ചടങ്ങിൽ പങ്കെടുത്തു.