പന്തളം ബ്ലോക്ക് ക്ഷീരസംഗമം
Wednesday 22 March 2023 12:41 AM IST
പന്തളം: പന്തളം ബ്ലോക്ക് പഞ്ചായത്തിലെ ക്ഷീര സംഗമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രേഖ അനിൽ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അശ്വതി വിനോജ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് റിവോൾവിംഗ് ഫണ്ട് വിതരണം ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ആർ.അജയകുമാർ നിർവഹിച്ചു. കൂടുതൽ പാൽ അളക്കുന്ന ക്ഷീര സംഘത്തെ ആദരിച്ചു. ബ്ലോക്ക് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബി.എസ്.അനീഷ് മോൻ, ജില്ലാ ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ബെറ്റി ജോഷ്വാ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ രജിത കുഞ്ഞുമോൻ, ലാലി ജോൺ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ സാറാമ്മ കുഞ്ഞുകുഞ്ഞ്, മിനി സാം, കുളനട ക്ഷീര വികസന ഓഫീസർ ശ്രീകല, കോട്ട ക്ഷീര സംഘം പ്രസിഡന്റ് പി വി ബീന, ഉളനാട് സംഘം പ്രസിഡന്റ് രമാദേവി തുടങ്ങിയവർ പ്രസംഗിച്ചു.