കെ.പി.എസ്.ടി.എ കൺവെൻഷൻ

Wednesday 22 March 2023 12:58 AM IST

കൊച്ചി: ഭിന്നശേഷി നിയമനത്തിൽ ഹൈക്കോടതി ഉത്തരവ് ഇറങ്ങി നാളുകൾ കഴിഞ്ഞിട്ടും കൃത്യമായ നിലപാടുകൾ സ്വീകരിക്കാതെ സർക്കാർ അദ്ധ്യാപക നിയമനങ്ങൾ നീട്ടികൊണ്ടുപോകുന്നത് ന്യായീകരിക്കാൻ സാധിക്കില്ലെന്നും 2022 ജൂലായ് വരെയുള്ള ആയിരക്കണക്കിന് അദ്ധ്യാപകരുടെ നിയമന അംഗീകാരത്തിന് അടിയന്തര നടപടി സ്വീകരിക്കണമെന്നും കെ.പി.എസ്.ടി.എ എറണാകുളം ജില്ലാ കൺവെൻഷൻ ആവശ്യപ്പെട്ടു. കെ.പി.സി.സി ജനറൽ സെക്രട്ടറി ബി.എ. അബ്ദുൽ മുത്തലിബ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് രഞ്ജിത്ത് മാത്യുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. അരവിന്ദൻ മുഖ്യപ്രഭാഷണം നടത്തി. വി.എം. ഫിലിപ്പച്ചൻ, സംസ്ഥാന സെക്രട്ടറി ടി.യു. സാദത്ത്, ജില്ലാ സെക്രട്ടറി അജിമോൻ പൗലോസ് എന്നിവർ പ്രസംഗിച്ചു .