സഹകാരി സം​ഗ​മം

Wednesday 22 March 2023 12:03 AM IST

പത്തനം​തിട്ട : പത്തനംതിട്ട സഹകരണ ബാങ്കിന്റെ സുവർണ്ണ ജൂബിലി ആഘോഷവും സഹകാരി സം​ഗമവും ബാങ്ക് പ്രസിഡന്റ് എ.ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്തു. ബാങ്ക് വൈസ് പ്രസിഡന്റ് അഡ്വ.അനിൽ തോമസിന്റെ അദ്ധ്യക്ഷയിൽ ചേർന്ന യോഗത്തിൽ മുൻ സെക്രട്ടറിമാരെയും മുതിർന്ന സഹകാരികളെയും ആദരിച്ചു. സഹകരണ തണ്ണീർ പന്തലിന്റെ ഉദ്ഘാടനം സഹകരണ ജോയിന്റ് രജിസ്ട്രാർ എം.പി.ഹിരൺ നിർവഹിച്ചു. അസിസ്റ്റന്റ് രജിസ്ട്രാർ ശ്യാംകുമാർ, ബോർഡ് മെമ്പർമാരായ കെ.ആർ.അജിത് കുമാർ, അഡ്വ.എ.സുരേഷ് കുമാർ, ഏബൽ മാത്യു, ഫാറൂഖ്.എ, അഖിൽകുമാർ.ആർ, ഷീജാബീവി.ആർ, ആനി സജി, ആൻസി തോമസ്, ബാങ്ക് സെക്രട്ടറി ബീന പി.മുരളി എന്നിവർ പ്രസംഗിച്ചു.