കത്തിക്കുത്ത്: ഫോറൻസിക് വിഭാഗം പരിശോധന നടത്തി

Wednesday 22 March 2023 12:09 AM IST
റാന്നി ഗേറ്റിനു മിന്നിലെ കത്തിക്കുത്ത് നടന്ന സ്ഥലത്ത് ഫോറൻസിക് വിഭാഗം പരിശോധന നടത്തുന്നു

റാന്നി: ഇട്ടിയപ്പാറ റാന്നി ഗേറ്റ് ബാറിനു മുന്നിൽ കഴിഞ്ഞ ദിവസം ഉണ്ടായ കത്തിക്കുത്തുമായി ബന്ധപ്പെട്ട് പൊലീസ് ഫോറൻസിക് വിഭാഗം പരിശോധന നടത്തി.തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് രണ്ടു പേർ തമ്മിലുണ്ടായ വാക്കുതർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചത്. റാന്നി മുക്കാലുമൺ പുലിയകുന്നിൽ സിബി ഇടിക്കുളയ്ക്കാണ് പരിക്കേറ്റത്.സംഭവത്തിൽ റാന്നി മന്ദിരം സ്വദേശി ചരിവുപുരയിടത്തിൽ സിബിആന്റണിയെ റാന്നി പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.സിബി ആന്റണിയും സിബി ഇടിക്കുളയും ചേർന്ന് ബാറിൽ നിന്ന് മദ്യപിച്ച ശേഷം പുറത്ത് റോഡിൽ ഇറങ്ങിയാണ് വാക്ക് തർക്കം ഉണ്ടാക്കിയത്. രണ്ടു പേരും പണം കൊടുക്കൽ വാങ്ങൽ സംബന്ധിച്ച് മുൻ വൈരാഗ്യം ഉള്ളതായി പൊലീസ് പറഞ്ഞു. റാന്നി പൊലീസ് സബ്ബ് ഇൻസ്‌പെക്ടർ ശ്രീജിത്ത് ജനാർദ്ധനന്റെ നേതൃത്വത്തിൽ സി.പി.ഒ.മാരായ ബിജുമാത്യു, ഹരികൃഷ്ണൻ, സലാം എന്നിവർ ചേർന്നാണ് മേൽ നടപടികൾ സ്വീകരിച്ചത്.