വൈറ്റില മെട്രോ സ്റ്റേഷനിൽ മെട്രോ മഹിളാ മാർക്കറ്റ്
Wednesday 22 March 2023 12:12 AM IST
ചെറുകിട വനിതാ സംരംഭകർക്ക് വില്പന നടത്താം
കൊച്ചി: കൊച്ചി മെട്രോയുടെ വൈറ്റില സ്റ്റേഷനിൽ പ്രദർശന- വിൽപ്പന മേള മെട്രോ മഹിളാ മാർക്കറ്റ് 25നും 26നും നടക്കും. വനിതാ സംരംഭകർക്കും ഭിന്നശേഷിയുള്ളവർക്കും കൈത്താങ്ങാവുക എന്ന ഉദ്ദേശത്തോടെയുള്ള മേളയിൽ വസ്ത്രങ്ങൾ, ഭക്ഷ്യവസ്തുക്കൾ, കരകൗശല വസ്തുക്കൾ എന്നിവ വിൽക്കാം.
ഭിന്നശേഷിക്കാരായ വ്യക്തികൾ നിർമ്മിക്കുന്ന ഉത്പന്നങ്ങളും വിൽക്കാം. വനിതാ സംരംഭകർക്ക് നാളെ (22) വൈകിട്ട് 6വരെ രജിസ്റ്റർ ചെയ്യാം. പ്രവേശനം സൗജന്യം.