ജനകീയ സമിതി ഉപവാസം

Wednesday 22 March 2023 12:16 AM IST

കൊച്ചി : ബ്രഹ്മപുരം മാലിന്യ ശേഖരം ഉണ്ടാക്കിയതും കത്തിച്ചതും കൊച്ചിയിലെ മാലിന്യ മാഫിയയാണെന്ന് കാലടി ശ്രീ ശങ്കര സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. എം.സി. ദിലീപ് കുമാർ പറഞ്ഞു. ജനകീയ സമിതിയുടെ ഞങ്ങൾക്കും ജീവിക്കണം എന്ന പേരിൽ നടന്ന ഉപവാസം സമാപന ചടങ്ങിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ഉപവാസ സമരത്തിന് നേതൃത്വം നൽകിയ ജനകീയ സമിതി ചെയർമാൻ ഇ.എൻ. നന്ദകുമാറിന് നാരങ്ങ നീര് നൽകി ദിലീപ് കുമാർ ഉപവാസം അവസാനിപ്പിച്ചു. സമാപന പരിപാടിയിൽ, ഡോ.ജയപ്രകാശ് ശർമ (പ്രിൻസിപ്പൽ തൃശൂർ കലാപീഠം), ഏലൂർ ഗോപിനാഥ്, അഡ്വ. രാജീവ് കേശവപിള്ള, അഡ്വ.മൈക്കിൾ തുടങ്ങിയവർ സംസാരിച്ചു.