എറണാകുളം ശിവക്ഷേത്രത്തിൽ ശിലാന്യാസകർമ്മം ഇന്ന്

Wednesday 22 March 2023 12:23 AM IST

കൊച്ചി: എറണാകുളം ശിവക്ഷേത്രത്തിലെ ഉപദേവനായ ശാസ്താവിന്റെ ക്ഷേത്രം കേരളീയ മാതൃകയിൽ പുതുക്കിപ്പണിയുന്നതിന്റെ ശിലാന്യാസകർമ്മം ഇന്ന് രാവിലെ 11ന് നടക്കും. ക്ഷേത്ര തന്ത്രിമാരായ പുലിയന്നൂർ ഹരി നമ്പൂതിരി, ചേന്നാസ് ഗിരീശൻ നമ്പൂതിരി, ചേന്നാസ് ചെറിയ നാരായണൻ നമ്പൂതിരി എന്നിവർ കാർമ്മികത്വം വഹിക്കും. എറണാകുളം ക്ഷേത്രക്ഷേമ സമിതിയുടെയും കൊച്ചിൻ ദേവസ്വം ബോർഡിന്റെയും സഹകരണത്തോടെയാണ് ശിലന്യാസം നടത്തുന്നത്. ക്ഷേത്രക്ഷേമ സമിതി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ്, സെക്രട്ടറി എ. ബാലഗോപാൽ, ദേവസ്വം ഓഫീസർ അഖിൽ ദാമോദരൻ എന്നിവർ നേതൃത്വം നൽകും.