റെയിൽവേ സ്റ്റേഷനിൽ എ.ഇ.ഡി സ്ഥാപിച്ചു

Wednesday 22 March 2023 12:29 AM IST

കൊച്ചി: ഹാർട്ട് കെയർ ഫൗണ്ടേഷന്റെ 'സേവ് എ ലൈഫ്, സേവ് എ ലൈഫ്‌ടൈം' കാമ്പയിനിന്റെ ഭാഗമായി ജിയോജിത് ഫൗണ്ടേഷൻ എറണാകുളം ടൗൺ റെയിൽവേ സ്‌റ്റേഷനിൽ ഓട്ടോമേറ്റഡ് എക്‌സ്‌റ്റേണൽ ഡിഫിബ്രിലേറ്റർ (എ.ഇ.ഡി) സ്ഥാപിച്ചു. ഹൃദയാഘാതം അനുഭവിക്കുന്നവർക്ക് അടിയന്തരമായി ഹൃദയതാളം പുനസ്ഥാപിക്കാൻ സഹായിക്കുന്ന പൂർണമായും ഓട്ടോമാറ്റിക്കായി പ്രവർത്തിക്കുന്ന ഇലക്ട്രോണിക് ഉപകരണമാണ് എ.ഇ.ഡി. ടൗൺ റെയിൽവേ സ്‌റ്റേഷനിൽ ഒന്നാം പ്ലാറ്റ്‌ഫോമിലെ പുരുഷൻമാർക്കുള്ള സെക്കൻഡ് ക്ലാസ് വെയിറ്റിംഗ് റൂമിന് പുറത്താണ് എ.ഇ.ഡി സ്ഥാപിച്ചിരിക്കുന്നത്. യോജിത് ഏരിയാ മാനേജർ ദീപക്, ഹാർട്ട് കെയർ ഫൗണ്ടേഷൻ ചെയർമാൻ ഡോ. ജോസ് ചാക്കോ പെരിയപ്പുറം എന്നിവർ ചേർന്ന് സ്റ്റേഷൻ മാനേജർ കെ.ബി. ബാലകൃഷ്ണ പണിക്കർക്ക് എ.ഇ.ഡി കൈമാറി.