സഭയിൽ ഇതുപോലെ പ്രതിഷേധം ഉണ്ടായിട്ടില്ല: മന്ത്രി ശിവൻകുട്ടി  ട്രോളി സോഷ്യൽ മീഡിയ

Wednesday 22 March 2023 12:00 AM IST

തിരുവനന്തപുരം: നിയമസഭയുടെ നടുത്തളത്തിൽ ഇന്നലെ സത്യാഗ്രഹ സമരം പ്രഖ്യാപിച്ച പ്രതിപക്ഷത്തെ ചോദ്യോത്തരവേളയ്ക്കിടെ രൂക്ഷമായി വിമർശിച്ചും പരിഹസിച്ചും മന്ത്രിമാരും ഭരണപക്ഷ എം.എൽ.എമാരും. ഇപ്പോൾ സഭയിൽ നടന്നുവരുന്ന രീതിയിലുള്ള പ്രതിഷേധം മുമ്പ് ഉണ്ടായിട്ടില്ലെന്ന മന്ത്രി വി.ശിവൻകുട്ടിയുടെ പരാമർശം സഭയ്ക്ക് അകത്തും പുറത്തും ചിരിപടർത്തി. പിന്നാലെ സോഷ്യൽ മീഡിയയിൽ ട്രോളുകളും നിറഞ്ഞു.

'ഞങ്ങളൊക്കെ മുമ്പും അംഗങ്ങളായിരുന്നവരാണ്. ശക്തിയായി പ്രതിഷേധിക്കാൻ അവസരം കിട്ടിയപ്പോഴെല്ലാം പ്രതിഷേധിച്ചിട്ടുണ്ട്. ഇപ്പോൾ നടന്നുവരുന്ന രൂപത്തിലുള്ള ഒരു പ്രതിഷേധവും സഭയിൽ ഉണ്ടായിട്ടില്ല. സമാന്തരസഭ കൂടിയിട്ടില്ല. സഭയ്ക്ക് അകത്ത് സത്യാഗ്രഹസമരം നടത്തിയിട്ടില്ല. സഭയ്ക്ക് പുറത്ത് നടത്തിയിട്ടുണ്ട്. പാവപ്പെട്ട വാച്ച് ആൻഡ് വാർഡ് വനിതാ അംഗങ്ങളെ കൈയും കാലും അടിച്ചൊടിച്ചതിന്റെ പേരിൽ കേസെടുത്തിന് പ്രതിഷേധിക്കുകയാണ്. ഇത് എവിടത്തെ ന്യായമാണ്' എന്നായിരുന്നു ശിവൻകുട്ടിയുടെ പരാമർശം. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് കെ.എം.മാണി ബഡ്ജറ്റ് അവതരിപ്പിക്കുന്നതിനിടെ സഭയിൽ ശിവൻകുട്ടി സ്വീകരിച്ച നടപടികളുടെ ദൃശ്യങ്ങൾ സഹിതമാണ് ട്രോളൻമാർ വിഷയം ഏറ്റെടുത്തത്.

പ്രതിപക്ഷത്തിന്റേത് തറ പരിപാടിയാണ് എന്നായിരുന്നു വി.കെ.പ്രശാന്തിന്റെ പരിഹാസം. എത്ര റിഹേഴ്സൽ നടത്തിയാലും സ്റ്റേജിലെത്തുമ്പോൾ പ്രതിപക്ഷം പരാജയപ്പെടുകയാണെന്ന് എം.വിജിൻ കളിയാക്കി. സഭ തടസപ്പെടുത്തുന്ന പ്രതിപക്ഷം ബി.ജെ.പിയുടെ ഏജന്റുമാരാണോ എന്ന് യു.പ്രതിഭ ചോദിച്ചു. പ്രതിപക്ഷ നേതാവിന്റെ സ്ഥാനത്തിന് കരിനിഴൽ വീഴ്ത്തിയ വ്യക്തിയെന്ന നിലയിൽ വി.ഡി.സതീശനെ ചരിത്രത്തിൽ അടയാളപ്പെടുത്തുമെന്ന് കെ.ആൻസലൻ പറഞ്ഞു. നായര് പിടിച്ച പുലിവാല് പോലെയാണ് പ്രതിപക്ഷത്തിന്റെ അവസ്ഥയെന്ന് ഗണേശ് കുമാർ പരിഹസിച്ചു. പ്രതിപക്ഷ സമരം ശുദ്ധ നെറികേടാണെന്ന് എ. പ്രഭാകരൻ പറഞ്ഞു.

50​ ​സെ​ന്റ് ​വ​രെ​ ​ഇ​ള​വ്: സ്വ​കാ​ര്യ​വ​നം​ ​ഭേ​ദ​ഗ​തി ബി​ൽ​ ​പാ​സാ​യി

തി​രു​വ​ന​ന്ത​പു​രം​:​ 50​ ​സെ​ന്റ് ​വ​രെ​ ​സ്വ​കാ​ര്യ​ ​വ​ന​ഭൂ​മി​ ​കൈ​വ​ശ​മു​ള്ള​ ​ചെ​റു​കി​ട,​ ​നാ​മ​മാ​ത്ര​ ​ക​ർ​ഷ​ക​രെ​ ​ഭൂ​മി​യേ​റ്റെ​ടു​ക്ക​ലി​ൽ​ ​നി​ന്ന് ​ഒ​ഴി​വാ​ക്കി​ക്കൊ​ണ്ടു​ള്ള​ ​സ്വ​കാ​ര്യ​ ​വ​ന​ങ്ങ​ൾ​ ​(​നി​ക്ഷി​പ്ത​മാ​ക്ക​ലും​ ​പ​തി​ച്ചു​ന​ൽ​ക​ലും​)​ ​ഭേ​ദ​ഗ​തി​ ​ബി​ൽ​ ​നി​യ​മ​സ​ഭ​ ​പാ​സാ​ക്കി.​ ​പ്ര​തി​പ​ക്ഷ​ ​ബ​ഹ​ള​ത്തി​ൽ​ ​നേ​ര​ത്തേ​ ​പി​രി​ഞ്ഞ​ ​സ​ഭ​യി​ൽ​ ​സ​ബ്ജ​ക്ട് ​ക​മ്മി​റ്റി​യു​ടെ​ ​പ​രി​ശോ​ധ​ന​ ​ഒ​ഴി​വാ​ക്കി​യാ​ണ് ​ബി​ൽ​ ​ഒ​റ്റ​യ​ടി​ക്ക് ​പാ​സാ​ക്കി​യ​ത്. ഭൂ​പ​രി​ഷ്ക​ര​ണ​ ​നി​യ​മ​പ്ര​കാ​ര​മു​ള്ള​ ​ക്ര​യ​ ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ​ന​ട​പ്പു​കു​ടി​യാ​നെ​ന്ന​ ​നി​ല​യി​ൽ​ ​ഒ​രാ​ൾ​ക്ക് ​ഭൂ​മി​യു​ടെ​ ​കൈ​വ​ശാ​വ​കാ​ശ​ത്തി​നു​ള്ള​ ​ത​ർ​ക്ക​മ​റ്റ​ ​തെ​ളി​വാ​യി​ ​ക​ണ​ക്കാ​ക്ക​ണ​മെ​ന്നും​ ​ഇ​വ​രെ​ ​വ​ന​ഭൂ​മി​ ​നി​ക്ഷി​പ്ത​മാ​ക്കു​ന്ന​തി​ൽ​ ​നി​ന്നൊ​ഴി​വാ​ക്ക​ണ​മെ​ന്നും​ 2019​ൽ​ ​സു​പ്രീം​കോ​ട​തി​ ​വി​ധി​ച്ചി​രു​ന്നു.​ ​എ​ത്ര​ ​അ​ള​വ് ​വ​രെ​യു​ള്ള​ ​ഭൂ​മി​യി​ലും​ ​കൈ​വ​ശാ​വ​കാ​ശം​ ​ഉ​റ​പ്പാ​ക്കി​ക്കൊ​ടു​ക്കു​ന്ന​ ​സു​പ്രീം​കോ​ട​തി​ ​വി​ധി​ ​സം​സ്ഥാ​ന​ത്തെ​ ​ആ​ദി​മ​വ​ന​ങ്ങ​ൾ​ ​വ​ൻ​തോ​തി​ൽ​ ​ന​ഷ്ട​പ്പെ​ടാ​നി​ട​യാ​ക്കു​മെ​ന്ന് ​ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ​വ​നം​ ​വ​കു​പ്പ് ​നി​യ​മ​ഭേ​ദ​ഗ​തി​ ​കൊ​ണ്ടു​വ​ന്ന​ത്. ആ​ദ്യം​ ​കൊ​ണ്ടു​വ​ന്ന​ ​ഭേ​ദ​ഗ​തി​ബി​ല്ല​നു​സ​രി​ച്ച് ,​ക്ര​യ​ ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ​കൈ​വ​ശ​ഭൂ​മി​യി​ൽ​ ​നേ​രി​ട്ട് ​കൃ​ഷി​ ​ചെ​യ്യു​ന്ന​താ​ണെ​ന്ന് ​തെ​ളി​യി​ക്കാ​നു​ള്ള​ ​തെ​ളി​വാ​കാ​മെ​ങ്കി​ലും​ ​ത​ർ​ക്ക​മ​റ്റ​ ​തെ​ളി​വാ​കി​ല്ലെ​ന്നാ​ണ് ​നി​ർ​ദ്ദേ​ശി​ച്ചി​രു​ന്ന​ത്.​ ​ഇ​ത് ​എ​ത്ര​ ​അ​ള​വ് ​വ​രെ​യു​ള്ള​ ​ഭൂ​മി​ക്കും​ ​ബാ​ധ​ക​മാ​കു​മെ​ന്ന​ ​നി​ല​ ​വ​ന്ന​ത് ​ചെ​റു​കി​ട,​ ​നാ​മ​മാ​ത്ര​ ​ക​ർ​ഷ​ക​രെ​ ​ദോ​ഷ​ക​ര​മാ​യി​ ​ബാ​ധി​ക്കു​മെ​ന്ന​ ​ആ​ക്ഷേ​പ​ത്തി​നി​ട​യാ​ക്കി.​ ​റ​വ​ന്യു​ ​വ​കു​പ്പി​ന്റെഎ​തി​ർ​പ്പി​നെ തു​ട​ർ​ന്നാ​ണ് 50​ ​സെ​ന്റ് ​വ​രെ​ ​കൈ​വ​ശം​ ​വ​യ്ക്കു​ന്ന​വ​ർ​ക്ക് ​ഇ​ള​വാ​കാ​മെ​ന്ന് ​വ​നം​ ​വ​കു​പ്പ് ​സ​മ്മ​തി​ച്ച​ത്.