തൊഴിലുറപ്പിന് ആപ്പ് വഴി ഹാജർ

Wednesday 22 March 2023 12:00 AM IST

ന്യൂഡൽഹി: തൊഴിലുറപ്പ് പദ്ധതിക്ക് കീഴിലെ വ്യക്തിഗതമല്ലാത്ത എല്ലാ ജോലികൾക്കും ജനുവരി ഒന്നുമുതൽ നാഷണൽ മൊബൈൽ മോണിറ്ററിംഗ് സിസ്റ്റം (എൻ.എം.എം.എസ്) ആപ്പ് വഴി ഹാജർ രേഖപ്പെടുത്താൻ സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകിയതായി കേന്ദ്ര മന്ത്രി സാഥ്വി നിരഞ്ജൻ ജ്യോതി ലോക്‌സഭയിൽ ആന്റോ ആന്റണി എംപിയെ അറിയിച്ചു. ആപ്പ് വഴി ജോലി സ്ഥലത്തു വച്ചാണ് ഹാജർ രേഖപ്പെടുത്തേണ്ടത്. 20ൽ കൂടുതൽ തൊഴിലാളികളുള്ള ജോലി സ്ഥലങ്ങളിൽ ആപ്പു വഴി മാത്രമേ ഹാജർ എടുക്കാവൂ.