പൊടിശല്യത്തിന് താത്കാലിക പരിഹാരം

Wednesday 22 March 2023 12:02 AM IST
പൊടിശല്യം രൂക്ഷമായ കച്ചേരിക്കുന്ന് മുതൽ തൂത വരെയുളള റോഡ് നനയ്ക്കുന്നു.

ചെർപ്പുളശേരി: മുണ്ടൂർ- തൂത നാലുവരി പാത നിർമ്മാണം കാരണം പൊടിശല്യം രൂക്ഷമായ കച്ചേരിക്കുന്ന് മുതൽ തൂത വരെയുളള ഭാഗം കരാർ കമ്പനി നനയ്ക്കാൻ തുടങ്ങിയത് യാത്രക്കാർക്ക് ആശ്വാസമാകുന്നു. പൊടിശല്യത്തെ തുടർന്ന് പ്രദേശവാസികളും യാത്രക്കാരും അനുഭവിക്കുന്ന ബുദ്ധിമുട്ട് ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം 'കേരളകൗമുദി" വാർത്ത നൽകിയിരുന്നു. തുടർന്നാണ് അധികൃതർ റോഡ് നനയ്ക്കാൻ തീരുമാനമെടുത്തത്. രാവിലെയും വൈകീട്ടും ടാങ്കറിൽ വെള്ളമെത്തിച്ചാണ് റോഡ് നനയ്ക്കുന്നത്.