തണ്ണീർപന്തൽ ​ ആരംഭിച്ചു

Wednesday 22 March 2023 12:07 AM IST
​പടം:​ഫറോക്ക് സർവ്വീസ് സഹകരണ ബാങ്കിൻറെ തണ്ണീർ പന്തൽ ​ ​ഫറോക്ക് റെയിൽവേ സ്റ്റേഷന് സമീപം ഷോപ്പിങ്ങ് കോംപ്ലസ് പരിസ​രത്ത് ​​ ​ഫറോക്ക് ​മുൻസിപ്പൽ വിദ്യാഭ്യാസ കലാകായിക സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ എം സമീഷ് ഉ​ദ്ഘാ​ടനം ചെയ്തു

​ഫറോക്ക്: ​കനത്തചൂടിൽ ആശ്വാസമായി ഫറോക്ക് സർവീസ് സഹകരണ ബാങ്കിന്റെ തണ്ണീർപന്തൽ ​ ​ഫറോക്കിൽ ആരംഭിച്ചു. .ഫറോക്ക് റെയിൽവേ സ്റ്റേഷന് സമീപം ഷോപ്പിംഗ് കോംപ്ലക്സ് പരിസരത്തെ ​ ​തണ്ണീർപന്തൽ ​ഫറോക്ക് ​മുൻസിപ്പൽ വിദ്യാഭ്യാസ കലാകായിക സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.സമീഷ് ഉ​ദ്ഘാ​ടനം ചെയ്തു .​ ​പൊതുജനങ്ങൾക്ക് സൗജന്യമായി സംഭാരം ,തണുത്ത വെള്ളം ,തണ്ണിമത്തൻ വെള്ളം ,ഒ.ആർ.എസ്‌ എന്നിവ വിതരണം ചെയ്യുന്നുണ്ട് .വേനൽക്കാലം മുഴുവനും ഈ പദ്ധതി നടപ്പാക്കാനാണ് ബാങ്ക് ഉദ്ദേശിക്കുന്നത്. ഉദ്‌ഘാടനചടങ്ങിൽ ബാങ്ക് പ്രസിഡന്റ് ടി.കെ സേതുമാധവൻ അ​ദ്ധ്യ​ക്ഷത വഹിച്ചു . ബാങ്ക് വൈസ് പ്രസിഡന്റ് എം.ഉമ്മർകോയ മുൻസിപ്പൽ കൗൺസിലർ കെ.ടി.എ മജീദ്, ബാങ്ക് സെക്രട്ടറി കെ.സജിത്ത് കുമാർ എന്നിവർ പ്രസംഗിച്ചു.