അവയർനസ് പ്രോഗ്രാം

Wednesday 22 March 2023 12:08 AM IST
എന്റർപ്രിണർഷിപ്പ് ഡവലപ്‌മെന്റ് അവയർനെസ്സ് പ്രോഗ്രാമിൽ നിന്ന്.

നെന്മാറ: പീപ്പിൾ സർവീസ് സൊസൈറ്റി പാലക്കാടും നേതാജി കോളേജും സംയുക്തമായി മിനിസ്ട്രി മൈക്രോ സ്മാൾ ആൻഡ് മീഡിയം എന്റർപ്രൈസസിന്റെ നേതൃത്വത്തിൽ നടത്തിയ എന്റർപ്രിണർഷിപ്പ് ഡവലപ്‌മെന്റ് അവയർനസ് പ്രോഗ്രാം പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.പ്രകാശൻ ഉദ്ഘാടനം ചെയ്തു. ഫാ.ജസ്റ്റിൻ കോലൻക്കണ്ണി അദ്ധ്യക്ഷനായി. പ്രിൻസിപ്പൽ പ്രൊഫ.വി.ഫൽഗുണൻ മുഖ്യപ്രഭാഷണം നടത്തി.

വാർഡംഗം ശ്രീജ മുരളീധരൻ, പീപ്പിൾ സർവീസ് സൊസൈറ്റി കോർഡിനേറ്റർ ജോയ്, ബ്ലോക്ക് ഇൻഡസ്ട്രിയൽ ഓഫീസർ ബിനു, എന്റർപ്രിണർഷിപ്പ് ഡവലപ്പ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫാക്കൽറ്റി ബ്രിസ്റ്റോ, പ്രോഗ്രാം കോർഡിനേറ്റർ ജെ.അനിത പർവീൻ, എച്ച്.ഒ.ഡിമാരായ കെ.റജീന, എ.രേണുക, ടി.ശരണ്യ, എസ്.ഷിനി തുടങ്ങിയവർ സംസാരിച്ചു.