ജിയോ 5ജി കേരളത്തിൽ 21 നഗരങ്ങളിൽ
Wednesday 22 March 2023 3:25 AM IST
കൊച്ചി: ജിയോ ട്രൂ 5ജി സേവനം കേരളത്തിലെ 21 നഗരങ്ങളിൽ ലഭ്യമായി. തളിപ്പറമ്പ്, നെടുമങ്ങാട്, കാഞ്ഞങ്ങാട്, തിരുവല്ല, തലശേരി, കൊടുങ്ങല്ലൂർ, ആറ്റിങ്ങൽ, മുവാറ്റുപുഴ, ചങ്ങനാശേരി, ആലപ്പുഴ, പാലക്കാട്, കോട്ടയം, കൊല്ലം, ചേർത്തല, മലപ്പുറം, കണ്ണൂർ, തൃശൂർ, ഗുരുവായൂർ, കോഴിക്കോട്, തിരുവനന്തപുരം, കൊച്ചി നഗരങ്ങളിലാണ് 5 ജി ലഭിക്കുക. 5ജി സേവനം അതിവേഗം വ്യാപിക്കുകയാണെന്ന് ജിയോ അധികൃതർ പറഞ്ഞു. 2023ൽ മുഴുവൻ ഇന്ത്യക്കാർക്കും 5ജി സാങ്കേതികവിദ്യയുടെ നേട്ടങ്ങൾ ലഭ്യമാക്കുകയാണ് ലക്ഷ്യമെന്ന് ജിയോ വക്താവ് അറിയിച്ചു. 5ജി സേവനങ്ങൾക്ക് സിം കാർഡുകൾ മാറ്റേണ്ട ആവശ്യമില്ല. 5ജി പിന്തുണയ്ക്കുന്ന ഫോണിൽ പോസ്റ്റ്‌പെയ്ഡ് കണക്ഷനോ അടിസ്ഥാന പ്രീപെയ്ഡ് റീചാർജായ 239 രൂപയോ അതിന് മുകളിലോ റീചാർജ് ചെയ്താൽ മതി.