സ്വർണവിലയിൽ വീണ്ടും വർദ്ധന: ₹ 44,​000

Wednesday 22 March 2023 2:27 AM IST

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു. ഇന്നലെ ഗ്രാമിന് 20 രൂപ വർധിച്ച് 5500 രൂപയായി. പവന് 160 രൂപ വർധിച്ച് 44,000 രൂപയിലെത്തി നിൽക്കുകയാണ്. തിങ്കളാഴ്ച പവന് 400 രൂപ കുറഞ്ഞിരുന്നു. തിങ്കളാഴ്ച വില കുറഞ്ഞ് 43,840 രൂപയായിരുന്നു. ഇന്നലെ വീണ്ടും കൂടിയതോടെ സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുകയാണ്. 24 കാരറ്റ് സ്വർണം പവന് 176 രൂപ വർധിച്ച് 48,000 രൂപയായിട്ടുണ്ട്. ഗ്രാമിന് 22 രൂപ വർധിച്ച് 6,000 രൂപയാണ് വിപണി വില.

മാർച്ച് ഒമ്പതിനായിരുന്നു ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില -40,720 രൂപ. ഇതിന് പിന്നാലെ വൻ വർധനവാണ് വിലയിലുണ്ടായത്. മാർച്ച് 18ന് സംസ്ഥാനത്തെ റെക്കോഡ് വിലയായ 44,240ലെത്തി.

രാജ്യാന്തര വിപണിയിൽ സുരക്ഷിത നിക്ഷേപം എന്ന നിലയിൽ ആളുകൾ കൂടുതൽ സ്വർണത്തിലേക്ക് തിരിഞ്ഞതാണ് ഇപ്പോൾ വില ഉയരാനുള്ള പ്രധാന കാരണമായി വിലയിരുത്തുന്നത്.

വെള്ളി വിലയിലും നേരിയ വർധനയുണ്ട്. എട്ട് ഗ്രാമിന് 80 പൈസ വർധിച്ച് 597.60 രൂപയും ഗ്രാമിന് 10 പൈസ വർധിച്ച് 74.70 രൂപയും ആയിട്ടുണ്ട്.