മണിയൂർ സ്ത്രീ സൗഹൃദ ഗ്രാമ പഞ്ചായത്ത്
Wednesday 22 March 2023 12:44 AM IST
മണിയൂർ: മണിയൂർ ഗ്രാമപഞ്ചായത്തിലെ മുഴുവൻ ഇടങ്ങളും സ്ത്രീ സൗഹൃദമാക്കിക്കൊണ്ട് സമ്പൂർണ സ്ത്രീ സൗഹൃദ ഗ്രാമ പഞ്ചായത്ത് പ്രഖ്യാപനം നടത്തി. പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടിയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ശ്രീലത ഔദ്യോഗിക പ്രഖ്യാപനം നിർവഹിച്ചു. ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ അഷറഫ് അദ്ധ്യക്ഷത വഹിച്ചു. ഐ.സി.ഡി.എസ് സൂപ്പർവൈസർ സ്മിത.വി റിപ്പോർട്ട് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീജ പുല്ലരൂൽ, പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഗീത ടി, വാർഡ് മെമ്പർ ഷഹബത്ത് ജൂന എന്നിവർ പ്രസംഗിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.ജയപ്രഭ സ്വാഗതവും സി.ഡി.എസ് ചെയർപേഴ്സൺ സജിത.കെ നന്ദിയും പറഞ്ഞു.