മുല്ലപ്പെരിയാർ കേസ് ഏപ്രിൽ 18ലേക്ക് മാറ്റി

Wednesday 22 March 2023 12:47 AM IST

ന്യൂഡൽഹി: മുല്ലപ്പെരിയാർ വിഷയം പരിഗണിക്കുന്നത് സുപ്രീംകോടതി ഏപ്രിൽ 18ലേക്ക് മാറ്റി. മാർച്ച് 27ന് മേൽനോട്ടസമിതി അണക്കെട്ട് സന്ദർശിക്കുന്നുണ്ട്. 28ന് സമിതിയുടെ യോഗം നിശ്ചയിച്ചിരിക്കുകയാണ്. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി കേസ് അതിന് ശേഷമുളള ദിവസത്തേക്ക് മാറ്റണമെന്ന് പെരിയാർ പ്രൊട്ടക്ഷൻ മൂവ്മെന്റ് അടക്കമുള്ള കക്ഷികൾ ആവശ്യപ്പെട്ടത് ജസ്റ്റിസുമാരായ എം.ആർ. ഷായും സി.ടി. രവികുമാറും അടങ്ങിയ ബെഞ്ച് അംഗീകരിക്കുകയായിരുന്നു.

അണക്കെട്ടിന്റെ സുരക്ഷ വിലയിരുത്താനാണ് മേൽനോട്ടസമിതിയുടെ സന്ദർശനം. സമീപത്തെ മരങ്ങൾ മുറിക്കുന്നതും ബേബി ഡാം ശക്തിപ്പെടുത്തുന്നതുമടക്കമുള്ള കാര്യങ്ങളിൽ ഇരു സംസ്ഥാനങ്ങളും ഇതുവരെ സമവായത്തിലെത്തിയിട്ടില്ല. മേൽനോട്ടസമിതി യോഗത്തിൽ ഇക്കാര്യങ്ങൾ ചർച്ചയാകും.