ചാരിറ്റബിൾ ട്രസ്റ്റ് ഉദ്ഘാടനംചെയ്തു

Wednesday 22 March 2023 12:50 AM IST
ടി.കെ.സുധാകരൻ സ്മാരക ചാരിറ്റബിൾ ട്രസ്റ്റ് ഓഫീസ് ടി.വിശ്വനാഥൻ ഉദ്ഘാടനം ചെയ്യുന്നു

മുക്കം: സി.പി.എം. കാരശ്ശേരി നോർത്ത് ലോക്കൽകമ്മിറ്റി സെക്രട്ടറിയായിരുന്ന അന്തരിച്ച ടി.കെ.സുധാകരന്റെ സ്മരണയിൽ ചാരിറ്റബിൾ ട്രസ്റ്റ് പ്രവർത്തനമാരംഭിച്ചു. സി.പി.എം. കോഴിക്കോട് ജില്ല സെക്രട്ടേറിയറ്റ് അംഗം ടി.വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു. പാലിയേറ്റീവ് പ്രവർത്തനമടക്കമുള്ള ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുള്ള ഓഫീസാണ് കാരമൂല പഴനിങ്ങൽ പ്രവർത്തനമാരംഭിച്ചതെന്ന് ഭാരവാഹികൾ പറഞ്ഞു. കെ.പി. ബിജുൻ അദ്ധ്യക്ഷത വഹിച്ചു. സി.പി.എം തിരുവമ്പാടി ഏരിയ സെക്രട്ടറി വി.കെ.വിനോദ്,ഏരിയ കമ്മിറ്റി അംഗം മാന്ത്ര വിനോദ്, എ.പി. മുരളീധരൻ, സജി തോമസ് എന്നിവർ പ്രസംഗിച്ചു. കെ. സുരേഷ് സ്വാഗതവും അബ്ദു തരിപ്പയിൽ നന്ദിയും പറഞ്ഞു. കെ.പി.സുധി, വിപിൻ ബാബു എന്നിവരും പങ്കെടുത്തു.