കേരള സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് എംപ്ലോയീസ് യൂണിയൻ ജില്ലാ സമ്മേളനം

Wednesday 22 March 2023 12:36 AM IST

കൊല്ലം: കേരള സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് എംപ്ലോയീസ് (എ.ഐ.ടി.യു.സി) ജില്ലാ സമ്മേളനം 23ന് കൊട്ടാരക്കര നാഥൻ പ്ലാസ ഹാളിൽ നടക്കും. രാവിലെ 9ന് യൂണിയൻ സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി ഹരികുമാർ ശർമ്മ പതാക ഉയർത്തും. സമ്മേളനം സി.പി.ഐ ജില്ലാ സെക്രട്ടറി പി.എസ്.സുപാൽ ഉദ്ഘാടനം ചെയ്യും. യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി എം.ജി.രാഹുൽ സംഘടനാ റിപ്പോർട്ട്‌ അവതരിപ്പിക്കും. എ.ഐ.ടി.യു.സി സംസ്ഥാന ട്രഷറർ കെ.എസ്.ഇന്ദുശേഖരൻ നായർ, ജില്ലാ സെക്രട്ടറി ജി.ബാബു, കെസ്.ടി.ഇ.യു സംസ്ഥാന വർക്കിംഗ്‌ പ്രസിഡന്റ്‌ എം.ശിവകുമാർ, എ.ഐ.ടി.യു.സി ജില്ലാ ട്രഷറർ ബി.മോഹൻദാസ്, കേരള ഇലക്ട്രിസിറ്റി വർക്കേഴ്സ് ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി ഒ.ഫിലിപ്പോസ്, വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂണിയൻ ജില്ലാ സെക്രട്ടറി ഡി.ജോയ്, ജോയിന്റ് കൗൺസിൽ മേഖല സെക്രട്ടറി മനോജ്‌ പുതുശേരി തുടങ്ങിയവർ സംസാരിക്കും.